കൊച്ചി: പൊതുജനസുരക്ഷ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഐസിഎല്‍ ഫിന്‍കോര്‍പും ലയണ്‍സ് ക്ലബ്ബും തമിഴ്നാട് പോലീസും സംയുക്തമായി ചെന്നൈ അശോക് നഗറില്‍ 100 സിസിടിവി കാമറകള്‍ സ്ഥാപിച്ചു.
അശോക്നഗര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍ കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിഎല്‍ ഡയറക്ടറും വൈസ് ചെയര്‍മാനും സിഇഒയുമായ ഉമ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. കുത്തലിംഗം, അസിസ്റ്റന്റ് കമ്മീഷണര്‍ ആര്. ആല്ഡ്രിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.